പാല്‍, പാലുല്‍പനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോഡുമായി മില്‍മ. നാല് ദിവസങ്ങള്‍ കൊണ്ട് 1.57 കോടി ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്. ആഗസ്റ്റ് 25 വെള്ളിയാഴ്ച മുതല്‍ ഉത്രാടം ദിനമായ 28 തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിന്റെ വളര്‍ച്ച. ഈ നാലുദിവസം 13 ലക്ഷം കിലോ തൈരും വിറ്റു. ഉത്രാടദിനത്തില്‍ മാത്രം 38 ലക്ഷം ലിറ്റര്‍ പാല്‍ വിറ്റതായി മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. ഓണക്കാലത്തെ ആവശ്യകത മുന്നില്‍കണ്ട് ഒരു കോടിയില്‍പ്പരം ലിറ്റര്‍ പാല്‍ ആണ് മില്‍മ അധികമായി സംഭരിച്ചത്. അയല്‍ സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാല പാല്‍വരവ് ഉറപ്പാക്കിയത്. കഴിഞ്ഞകൊല്ലം 94.56 ലക്ഷം ലിറ്റര്‍ പാലാണ് ഇതേ കാലയളവില്‍ വിറ്റത്. ഓണാവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായിരുന്ന വെള്ളിയാഴ്ച അനിഴം ദിനത്തിലാണ് ഏറ്റവും അധികം പാല്‍ വില്പന നടന്നത്. 18.59 ലക്ഷം ലിറ്റര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വളര്‍ച്ച ഈ ദിനത്തില്‍ രേഖപ്പെടുത്തി. ഓഫീസുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ഓണാഘോഷം ഈ ദിവസമായിരുന്നു. തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച. 12.99 ലക്ഷം കിലോ തൈരാണ് നാല് ദിവസത്തില്‍ വിറ്റഴിച്ചത്. 743 ടണ്‍ നെയ്യും വിറ്റു. കോവിഡ് ഭീതി പൂര്‍ണമായും അകന്ന സമയമായതിനാല്‍ പാലിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും വില്‍പ്പന സര്‍വകാല റെക്കോര്‍ഡിലെത്തുമെന്നായിരുന്നു അനുമാനം. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ കണക്കുകള്‍.