സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. വിദ്യാര്‍ത്ഥികളും രോഗികളുമടക്കം കുരുക്കിൽ കുടുങ്ങി. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ തര്‍ക്കമുണ്ടായി.എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന് നടക്കും. പ്ലസ് ടു എച്ച്എസ്എസ്, വിഎച്ച്എസ്എസ് ഫലപ്രഖ്യാപനം മെയ് 22നും പ്ലസ് വൺ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 10നും നടക്കും.
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണം ബോർഡിന്റെ ഭാഗത്തു വന്ന ഗുരുതര വീഴ്ച്ചയാണെന്ന് കണ്ടെത്തൽ. പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള മൂന്നു കരാറുകളുടെ കാലാവധിയും ഈ മാസം അവസാനിച്ചു. ഇത് മുൻകൂട്ടി കണ്ട് പുതിയ കരാർ ഉണ്ടാക്കുന്നതിൽ കെഎസ്ഇബി ഗുരുതര വീഴ്ച വരുത്തിയെന്നാണ് വിവരം.
വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് ആണ്. ഈ മാസം 18ന് 117.15 ദശലക്ഷ യൂണിറ്റ് മറികടന്നതാണ് ഇതുവരെയുണ്ടായ ഏറ്റവും ഉയർന്ന അളവ്. എന്നാൽ, ഇന്നലത്തെ വൈദ്യുതി ഉപയോഗം ആ റെക്കോർഡും മറികടക്കുകയായിരുന്നു.
ആശുപത്രികളിൽ ആന്‍റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പു കടിയേൽക്കുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പലതലണ വിലക്കിയിട്ടും തീരാതെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. രാഹുൽ ഗാന്ധിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും, കെപിസിസി അധ്യക്ഷൻ പറഞ്ഞിട്ടു മുഖ്യമന്ത്രി ചർച്ച തുടരുന്നതിൽ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാൻഡ്.
കൊച്ചി നഗരത്തിൽ എറണാകുളം ഡിസിസി ഓഫീസിന്റെ എതിർവശത്തായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമർശിച്ചും, രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമുള്ള ഫ്ലക്സ്. കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
പോസ്റ്റൽ ബാലറ്റ് കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 20000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള മലങ്കര സഭാധ്യക്ഷന്‍റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് കടമറ്റം പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിച്ചു. വെടിക്കെട്ടിന് പകരം സ്നേഹഭവനം നിര്‍മിച്ച് നൽകുമെന്നും ഇടവക അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു.
അന്താരാഷ്ട്ര വിമനത്താവളം വഴി വിദേശ മദ്യം കൊണ്ടുവരുന്നതിൽ ആശയക്കുഴപ്പമുണ്ടാക്കി കസ്റ്റംസ് കമ്മീഷണറുടെ സര്‍ക്കുലര്‍. ബാഗേജ് റൂൾ പ്രകാരമുള്ള രണ്ട് ലിറ്ററിൽ കൂടുതൽ വിദേശമദ്യം കൊണ്ടുവന്നാലും പിഴയടച്ച് കടത്തിക്കൊണ്ടുപോകാൻ അനുവദിക്കരുതെന്ന കസ്റ്റംസ് കമ്മീഷണറുടെ സര്‍ക്കുലറാണ് വിവാദത്തിലായത്.
കോതമംഗലത്ത് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് നേരെ മർദനം. കോതമംഗലം സ്വദേശിയും നഴ്സിംഗ് അസിസ്റ്റൻ്റുമായ കാളിപ്പറമ്പിൽ ജോജി ജോർജ് (46) നാണ് പരിക്കേറ്റത്. അടിപിടിക്കേസിൽ പരിക്കേറ്റ് ചികിത്സയിലുള്ള ആളെ കാണാനെത്തിയ ആളാണ് മർദിച്ചത്.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.
മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. എന്നാൽ, വനത്തിനുള്ളിൽ വെച്ചാണോ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണോ സംഭവം എന്നും വ്യക്തതയില്ലെന്നും വനം വകുപ്പ് അന്വേഷണം തുടങ്ങിയെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു.
കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയിലെ കേസിൽ ഉടൻ മറുപടി നൽകാൻ മധ്യപ്രദേശ് പോലീസിന് ദേശീയ പട്ടികവർഗ കമ്മീഷൻ ഉത്തരവ് നൽകി.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവർത്തകനെ അജ്ഞാതസംഘം പിന്തുടർന്ന് കുത്തിക്കൊലപ്പെടുത്തി. ജഗൻമോഹൻ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ജില്ലയിലാണ് സംഭവം നടന്നത്.
പഞ്ചാബിലെ പട്യാല ജില്ലയിലുള്ള രാജ്പുരയ്ക്ക് സമീപം റെയിൽവേ ട്രാക്കിലുണ്ടായ ചെറു സ്ഫോടനത്തിൽ പാളത്തിന് കേടുപാട് സംഭവിച്ചെന്ന് റിപ്പോർട്ട്. സ്ഫോടനം നടന്ന സമയത്ത് പാതയിലൂടെ ട്രെയിനുകൾ വരാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
എൻഎച്ച്‌എഐ എഞ്ചിനീയർക്കെതിരെ ചെളിവാരിയെറിഞ്ഞ കേസിൽ മന്ത്രി നിതേഷ് റാണെ കുറ്റക്കാരനാണെന്ന് സിന്ധുദുർഗിലെ കോടതി വിധിച്ചു. നിയമസഭാംഗങ്ങൾ നിയമം കൈയിലെടുക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു മാസത്തെ തടവ് ശിക്ഷയും വിധിച്ചു. 2019ലായിരുന്നു സംഭവം.
മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 31 കാരനെതിരെ അന്വേഷണം. ഏപ്രിൽ 27 ന് പുലർച്ചെയാണ് മുംബൈയിലെ പ്രാന്തപ്രദേശമായ മീര റോഡിലെ നയാ നഗർ പ്രദേശത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമാണ് ആക്രമണം നടന്നത്.
സിക്കിമിലെ ഗാങ്ടോക്കിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പതാമത് സംസ്ഥാന ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സിക്കിമിലെത്തിയത്.
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രമുഖനും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുമായ സലിം ദോലയെ തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. പ്രത്യേക വിമാനത്തിൽ ഇന്നലെ ദില്ലി വിമാനത്താവളത്തിലെത്തിച്ച ഇയാളെ ദില്ലി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു.
യുഎസിൽ നാഷണൽ സയൻസ് ബോർഡിലെ മുഴുവൻ അംഗങ്ങളെയും ഡോണൾഡ് ട്രംപ് പിരിച്ചുവിട്ടു. പുതിയ ഭരണകൂടത്തിന്റെ നയങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കമെന്ന് കരുതുന്നു.
