കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഒരു മിനിറ്റ് പോലും ചേരാനായില്ല. കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ എത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിലേക്കു വലിച്ചെറിഞ്ഞു. ലോക് സഭ നാല് മണി വരെയും രാജ്യസഭ രണ്ടു മണി വരെയും നിര്‍ത്തിവച്ചു. പാര്‍ലമെന്റില്‍നിന്നു വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തി.
രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരേ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ വളിച്ച യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും. കോണ്‍ഗ്രസുമായി അകലം പാലിച്ചിരുന്ന തൃണമൂല്‍ നേതാക്കള്‍ എത്തിയത് പ്രതിപക്ഷ ഐക്യത്തിന് ആവേശം പകര്‍ന്നു. 17 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സിപിഎമ്മുകാര്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ണൂര്‍ സബ് കോടതി വിധിച്ചു. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരാണെന്ന് വിധിച്ചത്. മുന്‍ എംഎല്‍എമാരായ ശ്രീകൃഷ്ണന് കെ കെ നാരായണന് അടക്കം 110 പ്രതികളെ കോടതി വെറുതെ വിട്ടു. 2013 ഒക്ടോബര്‍ 27 നായിരുന്നു അതിക്രമം. കല്ലേറില്‍ കാറിന്റെ ചില്ലു തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്കു പരിക്കേറ്റിരുന്നു. പ്രതികളായ
തലശ്ശേരി സ്വദേശിയായ ഒ ടി നസീര്‍ നസീര്‍, ചാലാട് സ്വദേശിയായ ദീപക് എന്നിവരെ സിപിഎം പുറത്താക്കിയിരുന്നു. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവില്‍ സിപിഎം അംഗമാണ്.
രാജ്യത്ത് കൊവിഡ് വ്യാപനം. 24 മണിക്കൂറിനിടെ 1,805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 10,300 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മഅദനി നല്കിയ ഹാര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13 ലേക്ക് മാറ്റി. മഅദനി ബംഗ്ലൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു.
കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ കേസില്‍ കേരള സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി. പൊളിക്കല്‍ അവസാനഘട്ടത്തിലാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം.
ലഹരിമരുന്നിന് അടിമയായതുകൊണ്ടാണ് മകന് റഷ്യന്‍ യുവതിയെ മര്‍ദ്ദിച്ചതെന്ന് ആഖിലിന്റെ മാതാപിതാക്കള്‍. ഇരുവരും വിവാഹിതരാകാനാണ് ഖത്തറില്‍നിന്നു നാട്ടിലെത്തിയത്. തര്‍ക്കമുണ്ടായ ദിവസവും ആഖില്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. മര്‍ദ്ദനം സഹിക്കാതെയാണ് ടെറസിലൂടെ താഴേക്ക് ചാടിയതെന്നും മാതാപിതാക്കളുടെ മൊഴി.
വര്‍ക്കലയില്‍ യോഗ സെന്ററില്‍ തീപിടിത്തം. ഹെലിപ്പാട് നോര്‍ത്ത് ക്ലിഫില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍ വ്യൂ റിസോര്‍ട്ടിലെ യോഗ സെന്റര്‍ കത്തിനശിച്ചു. വിദേശികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ യോഗ സെന്ററില്‍ ഉണ്ടായിരുന്നു. തീ പടര്‍ന്ന് പിടിക്കുന്നത് കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറെ മുറിയില്‍ പൂട്ടിയിട്ട് നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ആശുപത്രിയില്‍ തന്നെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന 38 വയസ് പ്രായമുള്ള ശ്രീജിത്താണ് പിടിയിലായത്.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് ആലന്തറയില്‍ കാര്‍ ഇടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി 43 വയസുള്ള കൃഷ്ണകുമാറാണ് മരിച്ചത്.
ഖത്തറില്‍ ബുധനാഴ്ച അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടിയുടെ (45) മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി.
മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേല്ക്കുരയും കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനില്‍ സലിം ചോനോത്തിന്റെ സി.എം. ഫ്ലോര്‍മില്‍ ആന്‍ഡ് ഓയില്‍ മില്ലിലാണു തീപിടിച്ചത്.
സവര്‍ക്കറെ അപമാനിക്കരുതെന്നും സവര്‍ക്കര്‍ ദൈവമാണെന്നും രാഹുല്‍ഗാന്ധിയോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. മാലേഗണിലെ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലുണ്ടാക്കരുതെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിനു പിന്നില്‍ ഒളിച്ചിരിക്കുന്ന അഹങ്കാരിയും ഭീരുവുമാണെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദിയുടെ വിമര്‍ശിച്ചതിന്റെ പേരില്‍ തന്നേയും ജയിലിലടച്ചോളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2002ല്‍ ഗുജറാത്ത് കലാപത്തില്‍ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്.
ഗുജറാത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതി ബിജെപി എംപിയോടും എംഎല്‍എയോടും വേദി പങ്കിട്ടു. ദഹോദ് ജില്ലയിലെ കര്‍മാഡി വില്ലേജിലെ ജലവിതരണ പദ്ധതി പരിപാടിയിലാണ് പ്രതിയായ ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് പങ്കെടുത്തത്.
കര്‍ണാടകത്തിലെ ഐ.എ.എസ്. ഓഫീസര്‍ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ഫോട്ടോകള്‍ പ്രചരിപ്പിച്ചതിന് ഐ.പി.എസ്. ഓഫീസര്‍ ഡി. രൂപയ്ക്കെതിരേ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നു കോടതി. ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
ഉത്തര്‍പ്രദേശില്‍ കിച്ചടി കഴിച്ച് കുട്ടികളടക്കം 21 പേര് ആശുപത്രിയില്‍. ഫജ്ജിപൂരിലെ ഒരു ചടങ്ങില്‍ പങ്കെടുത്തവരാണ് ആശുപത്രിയിലുള്ളത്.
അഭയാര്‍ത്ഥികളുമായി ഇറ്റലിയിലേക്കു പോകുകയായിരുന്ന ബോട്ട് മുങ്ങി 19 പേര് കൊല്ലപ്പെട്ടു. ടുണീഷ്യന്‍ തീരത്താണ് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങിയത്.