mid day hd 9

 

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തിലുണ്ടാകും. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കൊച്ചിയില്‍ ബിജെപി ഒരുക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. ക്ഷേത്രദര്‍ശനവും നടത്തും. കൊച്ചിയില്‍ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. വൈകുന്നേരം പ്രധാനമന്ത്രി ഡല്‍ഹിക്കു മടങ്ങും.

പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ എന്‍ഐഎ കണ്ണൂരിലെ മട്ടന്നൂരില്‍നിന്ന് അറസ്റ്റു ചെയ്തു. 2010 ജൂലൈയിലെ കുറ്റകൃത്യത്തിനുശേഷം 13 വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. കൈവെട്ടി മാറ്റിയ സവാദ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് മരപ്പണിക്കാരനായാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

പൊന്നാനി എരമംഗലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എതിരെ എസ്എഫ്‌ഐയുടെ പ്രതിഷേധ ബാനര്‍. ‘മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട് വെല്‍ക്കം ഹിയര്‍ ‘എന്ന് എഴുതിയ കറുത്ത ബാനറാണ് സ്ഥാപിച്ചത്.

മകരമാസക്കാലത്തു ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ്. ജനുവരി 16 ന് 50,000 പേര്‍ക്കും 17 മുതല്‍ 20 വരെ പ്രതിദിനം 60,000 പേര്‍ക്കും ദര്‍ശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളില്‍ പമ്പ, നിലക്കല്‍, വണ്ടിപ്പെരിയാര്‍ എന്നീ മൂന്നിടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.

കോണ്‍ഗ്രസ് ഭരണമുള്ള അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കില്‍ നടന്നത് 55 കോടിയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പ്. സഹകരണ വകുപ്പ് നല്‍കിയ പരാതിയില്‍ ബാങ്ക് ഭരണ സമിതി അംഗങ്ങളെയും ജീവനക്കാരെയും പ്രതികളാക്കി അങ്കമാലി പൊലീസ് കേസെടുത്തു. മാസങ്ങള്‍ക്കു മുന്‍പ് മരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ പ്രസിഡന്റുമായ പി ടി പോളാണ് ഒന്നാം പ്രതി. ഇപ്പോഴത്തെ പ്രസിഡന്റ് കെ ജി രാജപ്പന്‍ നായര്‍ മൂന്നാം പ്രതിയാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യം കിട്ടാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൊലീസ് അവരുടെ ജജോലി ചെയ്യും. സെക്രട്ടേറിയറ്റിലെ സമരത്തിനിടെ പൊലീസിനെ അടിച്ച രാഹുലിനെ അറസ്റ്റു ചെയ്യുന്നതു സ്വാഭാവികമാണ്. ഗോവിന്ദന്‍ പറഞ്ഞു.

ശതാഭിഷിക്തനായ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ.യേശുദാസിന് 84 ാം പിറന്നാളിന്റെ മധുരം പകര്‍ന്ന് ലോകമെങ്ങുമുള്ള മലയാളികള്‍. സാമൂഹ്യ മാധ്യമങ്ങളിലും വിവിധ സ്ഥലങ്ങളിലെ സംഗീത പരിപാടികളിലും യേശുദാസ് നിറഞ്ഞുനിന്നു. കൊച്ചിയില്‍ നടന്ന ജന്മദിനാഘോഷത്തില്‍ അമേരിക്കയിലെ ടെക്‌സസിലുള്ള വീട്ടിലുള്ള ഗാനഗന്ധര്‍വന്‍ ഓണ്‍ലൈനായി പങ്കെടുത്തു. മലയാള സിനിമ സംഗീത ലോകത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മകന്‍ വിജയ് യേശുദാസാണ് കേക്ക് മുറിച്ചത്.

കൂടത്തായി റോയ് വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. ജോളിക്ക് സയനൈഡ് എത്തിച്ചു കൊടുത്ത സ്വര്‍ണപ്പണിക്കാരന്‍ പ്രജി കുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കോടതിയില്‍ പ്രതികള്‍ക്കനുകൂലമായി കൂറുമാറിയത്. പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജൂവലറിയില്‍ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയായാണ് ശരണ്യയെ പോലസ് കോടതിയില്‍ എത്തിച്ചത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം ആറായി.

ആശുപത്രിയിലേക്കെന്ന പേരില്‍ വീട്ടില്‍നിന്നു പോയ യുവതിയെ കാമുകന്‍ കൊലപ്പെടുത്തി. തിരുവനന്തപുരം വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സിബിയുടെ ഭാര്യ സുനില(22)യാണു കൊല്ലപ്പെട്ടത്. മൃതദേഹം ഊരായ കല്ലന്‍കുടി ഊറാന്‍മൂട്ടിലെ ആളൊഴിഞ്ഞ വീട്ടിലാണു കണ്ടെത്തിയത്. സുഹൃത്ത് അച്ചു(24)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശബരിമല എരുമേലിയിലെ ശുചീകരണത്തൊഴിലാളികള്‍ പ്രതിഫലം കിട്ടാത്തതിനാല്‍ സമരം തുടങ്ങി. ഇതോടെ മാലിന്യക്കൂമ്പാരമായി എരുമേലി. 53 ദിവസത്തെ ശമ്പളം കിട്ടാനുണ്ടെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിശുദ്ധിസേന തൊഴിലാളികള്‍ പറഞ്ഞത്.

സിനിമ സംവിധായകന്‍ വിനു കോയമ്പത്തൂരില്‍ അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ഒരുക്കിയിരുന്നത്. കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയുഷ്മാന്‍ ഭവ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന മല്ലു കുടിയന്‍ അറസ്റ്റിലായി. തിരുവല്ല പെരിങ്ങര സ്വദേശി 23 വയസുള്ള അഭിജിത്ത് അനിലാണ് തിരുവല്ലയില്‍ എക്‌സൈസിന്റെ പിടിയാലയത്.

കളമശ്ശേരിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്തു പേര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. കളമശ്ശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ച പത്തു പേര്‍ക്കാണ് അസുഖമുണ്ടായത്.

നെടുമ്പാശ്ശേരി അത്താണിയില്‍ ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. കാറില്‍ സയന ഉള്‍പ്പെടെ നാലു പേരുണ്ടായിരുന്നു.

ആറ്റിങ്ങലില്‍ കൊല്ലംപുഴ പാലത്തിന് സമീപം യുവാവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ 30 വയസുള്ള നിതീഷ് ചന്ദ്രനാണ് വെട്ടേറ്റത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പെരുമ്പാവൂര്‍ പോലീസ് പിടികൂടി. കൊല്ലം മുഖത്തല സ്വദേശി അരുണാണ് അറസ്റ്റിലായത്.

ഇന്ത്യ സന്ദര്‍ശിക്കാന്‍ താല്‍പര്യമുണ്ടെന്ന് മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസു. മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം ആലോചിച്ച് തീരുമാനിക്കുമെന്ന് ഇന്ത്യ. സന്ദര്‍ശനത്തിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.

തമിഴ്‌നാട്ടില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ മന്ത്രി കെ പൊന്മുടിക്കും ഭാര്യക്കും തടവും പിഴ ശിക്ഷയും വിധിച്ച കോടതി വിധിക്കു പിറകേ അഡ്വക്കേറ്റ് ജനറല്‍ ആര്‍ ഷണ്മുഖസുന്ദരം രാജിവച്ചു. കേസില്‍ മന്ത്രിയെ കോടതി വെറുതെ വിടുമെന്നായിരുന്നു വിധിക്ക് തലേന്നുപോലും എ ജി മന്ത്രിയോടും നേതാക്കളോടും പറഞ്ഞിരുന്നത്.

ഗുജറാത്തില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ നടത്തുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് തുടങ്ങി. രാവിലെ ഗാന്ധി നഗറിലെ മഹാത്മാ മന്ദിറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍ മുഖ്യാതിഥിയായി. ചെക് റിപ്പബ്ലിക് പ്രധാനമന്ത്രി അടക്കമുള്ളവരുമായ് നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നുണ്ട്.

ചെന്നൈ- ഹൈദരാബാദ് ചാര്‍മിനാര്‍ എക്‌സ്പ്രസ് പാളം തെറ്റി. നംപശ്ശി റെയില്‍വേ സ്റ്റേഷനിലാണ് പാളം തെറ്റിയത്. യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റു.

യുപിയിലെ അമോറയില്‍ ഒന്നിച്ചുറങ്ങിയ ഒരു വീട്ടിലെ അഞ്ചി കുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍. കല്‍ക്കരി ഹീറ്ററില്‍ നിന്നുള്ള പുകമൂലം ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചത്. മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ബാങ്ക് മാനേജരായ യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊലപ്പെടുത്തിയ കാമുകനെ അറസ്റ്റു ചെയ്തു. സിയോണ്‍ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗര്‍ (ആമി-35) ആണ് കൊല്ലപ്പെട്ടത്. കാമുകനായ യുപി സ്വദേശി ഷൊയെബ് ഷെയ്ഖിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

ഹരിയാനയിലെ അംബാലയില്‍ പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ച് സഹായം അപേക്ഷിച്ചെങ്കിലും ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും തിരിഞ്ഞു നോക്കാത്തതുമൂലം യുവതി ആശുപത്രിക്കു മുന്നിലെ പച്ചക്കറി വണ്ടിയില്‍ പ്രസവിച്ചു. പഞ്ചാബിലെ മൊഹാലി ജില്ലക്കാരനായ യുവാവിന്റെ ഭാര്യയാണ് ഇങ്ങനെ പ്രസവിച്ചത്. ആശുപത്രി അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് യുവാവും ബന്ധുക്കളും ആവശ്യപ്പെട്ടു.

ഉത്തര്‍ പ്രദേശില്‍ എംസിഎ വിദ്യാര്‍ത്ഥിയെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അടങ്ങുന്ന മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ഷൂസ് നക്കിയ്ക്കുകയും ചെയ്‌തെന്നു പരാതി. 23 കാരനായ ആയുഷ് ദ്വിവേദിയാണു പരാതിക്കാരന്‍. ഇയാള്‍ക്കെതിരേ ഹെഡ് കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു. ഇതിനു പിറകേയാണ് അക്രമി സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്.

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഇന്ധനത്തിന് 500 ശതമാനം വില വര്‍ധിപ്പിച്ചു. ബജറ്റ് കമ്മി കുറയ്ക്കാണ് അടുത്ത മാസം മുതല്‍ വില വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 25 പെസോസാണ് വില (20 യുഎസ് സെന്റ്‌സ്). ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചിരട്ടി വര്‍ധിച്ച് 132 പെസോ ആയി ഉയരും.

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവ ഉള്‍പ്പെടുന്ന മെറ്റ കമ്പനിയുടെ തലവനാണ് സക്കര്‍ബര്‍ഗ് പശുവളര്‍ത്തലും ഇറച്ചിക്കച്ചവടവും ആരംഭിച്ചു. ഹവായ് സംസ്ഥാനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കൊയോലൗ റാഞ്ചില്‍ കന്നുകാലികളെ വളര്‍ത്തുന്ന പുതിയ സംരംഭം മാര്‍ക്ക് സക്കര്‍ബര്‍ഗ് ആരംഭിച്ചു. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഈ കാര്യം വെളിപെടുത്തിയത്. മികച്ച ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് ഫാം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

കുപ്രസിദ്ധനായ കുറ്റവാളി ജയില്‍ ചാടിയതിനെ തുടര്‍ന്ന് ഇക്വഡോറില്‍ 60 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘ഫിറ്റോ’ എന്നും അറിയപ്പെടുന്ന അഡോള്‍ഫോ മസിയാസ് വില്ലമര്‍ എന്നയാളാണ് ഹൈ സെക്യൂരിറ്റി സെല്ലില്‍നിന്ന് മുങ്ങിയത്.

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ സംഘത്തിന് സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കുനേരെ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ പാക് താലിബാന്റെ ശക്തികേന്ദ്രമായ മാമുണ്ട് ജില്ലയിലാണ് ആക്രമണം നടന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *