2023 mg electric car india launch price wuling air ev 600x338 1

2023ന്റെ തുടക്കത്തില്‍ എംജി എയര്‍ ഇവി ഇന്ത്യ ലോഞ്ച് ചെയ്യുമെന്ന് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ്. രണ്ട് ഡോര്‍ ഇലക്ട്രിക് കാര്‍ ജനുവരി 5- ന് അരങ്ങേറ്റം കുറിക്കും. എംജി ഹെക്ടര്‍ ഫെയ്സ്ലിഫ്റ്റിന്റെ വില അതേ ദിവസം തന്നെ കമ്പനി പ്രഖ്യാപിക്കും . 2023 ജനുവരി 13 മുതല്‍ 18 വരെ നടക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ ഈ മോഡല്‍ പ്രദര്‍ശിപ്പിക്കും. ഇതിന് 10 ലക്ഷം രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്. ഈ പുതിയ എംജി ഇലക്ട്രിക് കാറിന്റെ പവര്‍ട്രെയിന്‍ സിസ്റ്റത്തില്‍ ഏകദേശം 20 കി.വാട്ട് – 25 കി.വാട്ട് ശേഷിയുള്ള ബാറ്ററി പാക്കും 40ബിഎച്ച്പി ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടും. ഫുള്‍ ചാര്‍ജില്‍ 150 കിലോമീറ്റര്‍ റേഞ്ച് നല്‍കും. എംജിയുടെ മൊത്തത്തിലുള്ള നീളം ഏകദേശം 2.9 മീറ്ററും വീല്‍ബേസ് 2010 മില്ലീമീറ്ററും ആയിരിക്കും. എംജി എയര്‍ ഇവി ഒരു കോംപാക്റ്റ്, 2 ഡോര്‍ ബോക്സി സ്റ്റാന്‍സുള്ള ഒരു കാറാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *