വമ്പന്‍ കിഴിവുകളുമായി എംജി ഇലക്ട്രിക് കാറുകള്‍. ഈ മാസം വാങ്ങിയാല്‍ 2.25 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കാം. എംജി കോമറ്റില്‍ പരമാവധി 75,000 രൂപ വരെ കിഴിവ് ലഭ്യമാണ്. എംജി ഇസെഡ്എസ് ഇവിക്ക് 1.50 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപ വരെയുള്ള കിഴിവുകളും ലഭിക്കുന്നു. അടുത്തിടെ പുറത്തിറക്കിയ എംജി വിന്‍ഡ്സര്‍ ഇവിക്ക് കിഴിവില്ല. എംജി ഇസെഡ്എസ് ഇവിയുടെ പവര്‍ട്രെയിനിനെക്കുറിച്ച് പരിശോധിക്കുകയാണെങ്കില്‍, ഇതിന് 50.3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉണ്ട്, അത് പരമാവധി 176 ബിഎച്പി കരുത്തും 280 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. എംജി ഇസെഡ്എസ് ഇവി ഉപഭോക്താക്കള്‍ക്ക് ഒറ്റ ചാര്‍ജില്‍ 461 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, പനോരമിക് സണ്‍റൂഫ്, പവര്‍ ഡ്രൈവര്‍ സീറ്റ് എന്നിവ ഈ കാറിലുണ്ട്. ഇതുകൂടാതെ, സുരക്ഷയ്ക്കായി, കാറിന് 360-ഡിഗ്രി ക്യാമറ, 6-എയര്‍ബാഗുകള്‍, അഉഅട സാങ്കേതികവിദ്യ എന്നിവയും നല്‍കിയിട്ടുണ്ട്. മുന്‍നിര മോഡലിന് 18.98 ലക്ഷം മുതല്‍ 25.75 ലക്ഷം രൂപ വരെയാണ് വില.