ജെഎസ്ബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറായ എംജി കോമറ്റ് ഇവിയെ ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു രൂപത്തില്‍ പുറത്തിറക്കി. ഈ കാറിന്റെ എല്ലാ വേരിയന്റ് ലൈനപ്പിലും മുന്‍ മോഡലിനേക്കാള്‍ മികച്ചതാക്കുന്ന പുതുക്കിയ സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. ഈ ഇലക്ട്രിക് കാറിന്റെ വില 4.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു, ഇതില്‍ കിലോമീറ്ററിന് 2.5 രൂപ നിരക്കില്‍ ബാറ്ററി-ആസ്-എ-സര്‍വീസ് ഓപ്ഷനും ഉള്‍പ്പെടുന്നു. പുതിയ എംജി കോമറ്റിന്റെ ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും 11,000 രൂപ ബുക്കിംഗ് തുകയ്ക്ക് ഈ ചെറിയ ഇലക്ട്രിക് കാര്‍ ബുക്ക് ചെയ്യാം. പുതിയ ബ്ലാക്ക്സ്റ്റോം പതിപ്പിലും ഈ കാര്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കോമറ്റ് ഇവി ആകെ 5 വേരിയന്റുകളില്‍ ലഭ്യമാണ്. ഇതില്‍ എക്‌സിക്യൂട്ടീവ്, എക്‌സൈറ്റ്, എക്‌സൈറ്റ് ഫാസ്റ്റ് ചാര്‍ജ്, എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് ഫാസ്റ്റ് ചാര്‍ജ് എന്നിവ ഉള്‍പ്പെടുന്നു.