മെറ്റയുടെ മുന്‍ പോളിസി മേധാവി രാജീവ് അഗര്‍വാള്‍ സാംസങ്ങിലേക്ക്. സാംസങ്ങിലും അദ്ദേഹം ഇതേ പദവി തന്നെ വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറുമായി വിവിധ നയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണ് രാജീവ് അഗര്‍വാളിന്റെ ചുമതല. ഡിസംബര്‍ ഒന്ന് മുതലാണ് രാജീവ് അഗര്‍വാള്‍ സാംസങ്ങില്‍ ജോലിക്ക് ചേരുക. അതേസമയം, നിയമനം സംബന്ധിച്ച് അറിയിപ്പുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇന്ത്യയിലെ ഏറ്റവും ശക്തമായ വിദേശകമ്പനികളിലൊന്നായ സാംസങ്ങിലേക്കാണ് അഗര്‍വാള്‍ എത്തുന്നത്. കഴിഞ്ഞ ദിവസം വാട്‌സാപ്പ് ഇന്ത്യയുടെ മേധാവിയും സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, വാര്‍ത്തകളോട് പ്രതികരിക്കാന്‍ അഗര്‍വാള്‍ ഇതുവരെ തയാറായിട്ടില്ല. ഇമെയിലിനും അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. നേരത്തെ മെറ്റ ഇന്ത്യ തലവന്‍ അജിത് മോഹനും രാജി സമര്‍പ്പിച്ചിരുന്നു. മെറ്റ 11,000ത്തോളം പേരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.