az 2

തമിഴകത്ത് പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറുന്ന ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’. ധനുഷ് നായകനായ ചിത്രം സംവിധാനം ചെയ്തത് മിത്രന്‍ ജവഹറാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിതത്തിലെ ഗാനങ്ങളെല്ലാം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മേഘം കറുക്കാത’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷ് ആണ് ഗാനരചന. ധനുഷ് തന്നെ ഗാനമാലപിച്ചിരിക്കുന്നു. ചിത്രത്തില്‍ ധനുഷും നിത്യാ മേനോനും മനോഹരമായി ചുവടുകള്‍ വയ്ക്കുന്നതാണ് ഗാനരംഗം. ഒടിടി റിലീസിന് ശേഷം ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘തിരുച്ചിദമ്പലം’.

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന മാളികപ്പുറം എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ബേബി ദേവ നന്ദയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന് എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പൂജാ ചടങ്ങോടെ തുടക്കം കുറിച്ചു. പൂര്‍ണമായും ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ സൈജു കുറുപ്പ് , മനോജ്.കെ.ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. കഡാവര്‍ ,പത്താം വളവ് ,നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. നാരായം,പുന്നാരം, കുഞ്ഞിക്കൂനന്‍ തുടങ്ങി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറുടെ മകനാണ് വിഷ്ണു. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിക്കു പിന്നാലെ എല്ലാ ടെലികോം കമ്പനികളും 30 ദിവസം കാലാവധിയുള്ള റീചാര്‍ജ് പ്ലാനും, എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്നതുമായ റീചാര്‍ജ് പ്ലാനും ആരംഭിച്ചു. ഇതുവരെ പ്രതിമാസ റീചാര്‍ജ് ആയി ലഭിച്ചിരുന്നത് 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകളാണ്. ഇത് കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ വളഞ്ഞ വഴിയാണെന്ന പരാതികള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് ടെലികമ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡറില്‍ ഭേദഗതി വരുത്തിയത്. 28 ദിവസമാണ് ഒരു മാസമെന്നു കണക്കാക്കിയാല്‍ ഒരു വര്‍ഷം 13 മാസമുണ്ടാകും. ചില മാസങ്ങളില്‍ 30 ദിവസവും ചിലതില്‍ 31 ദിവസവും ഫെബ്രുവരിയില്‍ 28/29 ദിവസവുമുള്ളതിനാല്‍ ഒരേ തീയതിയില്‍ റീചാര്‍ജ് സാധ്യമല്ല. അങ്ങനെയെങ്കില്‍ ആ മാസങ്ങളിലെ അവസാന ദിവസത്തെ തീയതി വേണം പരിഗണിക്കാന്‍. അതായത് മാര്‍ച്ച് 31ന് റീചാര്‍ജ് ചെയ്തയാള്‍ക്ക് ഏപ്രില്‍ 30നായിരിക്കും അടുത്ത റീചാര്‍ജ്.

ഇന്ത്യയില്‍ നിന്നുള്ള നിരവധി യൂട്യൂബ് വീഡിയോകള്‍ ഡീലിറ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇന്ത്യയില്‍ നിന്ന് മാത്രം 1,324,634 വിഡിയോകള്‍ നീക്കം ചെയ്തത്. യൂട്യൂബ് തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. യുഎസ്, ഇന്തൊനീഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണം വളരെ കൂടുതലാണെന്നും കണക്കുകള്‍ പറയുന്നു. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്ലൈന്‍സ് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാശംങ്ങള്‍ ഉള്ളത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും കുറ്റകൃതൃങ്ങളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ളതുമായ വീഡിയോകളാണ് റിമൂവ് ചെയ്തിരിക്കുന്നത്.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട അതിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ 755 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ ഒടുവില്‍ അവതരിപ്പിച്ചു. ഈ പുതിയ മോട്ടോര്‍ ഉടന്‍ പുറത്തിറക്കാനിരിക്കുന്ന രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്ക് കരുത്തേകും. ഹോര്‍നെറ്റ് റോഡ്സ്റ്ററിനും അടുത്തിടെ കണ്ടെത്തിയ ട്രാന്‍സല്‍പ് അഡ്വഞ്ചര്‍ ബൈക്കിനും ആണ് ഈ എഞ്ചിന്‍ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പുതിയ 755 സിസി എഞ്ചിന്‍ പുതിയതും 9500 ആര്‍പിഎമ്മില്‍ 91 ബിഎച്ച്പി പവറും 7250 ആര്‍പിഎമ്മില്‍ 75 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഈ മോട്ടോര്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

പെണ്ണിനും മണ്ണിനും വിത്തിനും വെള്ളത്തിനും വേണ്ടിയായിരുന്നു പ്രബല ഗോത്രയുദ്ധങ്ങളെല്ലാം അരങ്ങേറിയത്. യുദ്ധത്തിന്റെ തുടക്കങ്ങള്‍ക്കു മാത്രമേ നിയമങ്ങളുടെ ന്യായവാദങ്ങള്‍ പറയാനുണ്ടാവൂ… അവസാനങ്ങളുടെയെല്ലാം മുഖം വികൃതമായിരിക്കും. പ്രാകൃതപോരാട്ടങ്ങളില്‍ നേര് വരപോലെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പുതുകാലത്ത് അതും അദൃശ്യമായി. ഗോത്ര ജീവിതത്തിന്റെ പോരും നേരും ഇഴകീറുന്നതിനൊപ്പം നവകാലത്തിന്റെ വികൃതസത്യങ്ങളിലേക്കും വെളിച്ചം വീശുന്ന നോവല്‍. ‘തോല്‍വികളുടെ തമ്പുരാന്മാര്‍’. നാരായന്‍. പ്രണത ബുക്‌സ്. വില 190 രൂപ.

ശരീരത്തിലെ വന്‍കുടലുമായി ബന്ധിപ്പിച്ചിരിക്കുന്ന മണ്ണിരയുടെ ആകൃതിയിലുള്ള ചെറിയ അവയവമാണ് അപ്പെന്‍ഡിക്‌സ്. ഇതിനുണ്ടാകുന്ന അണുബാധയും വീക്കവുമാണ് അപ്പെന്‍ഡിസൈറ്റിസ്. കടുത്ത വേദന സമ്മാനിക്കുന്ന ഈ രോഗം മുതിര്‍ന്നവരില്‍ മാത്രമല്ല ഇപ്പോള്‍ കുട്ടികളിലും വ്യാപകമായി കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകള്‍. 14 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അപ്പെന്‍ഡിസൈറ്റിസ് ബാധയുടെ തോത് വര്‍ധിച്ചിട്ടുണ്ടെന്ന് യുകെയില്‍ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നു. അപൂര്‍വമായി നവജാത ശിശുക്കളില്‍ പോലും ഇപ്പോള്‍ അപ്പെന്‍ഡിസൈറ്റിസ് കണ്ടു വരുന്നു. വയറില്‍ വലത് വശത്ത് താഴെയായി വരുന്ന അതിശക്തമായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. വേദനയ്‌ക്കൊപ്പം ഛര്‍ദ്ദിലും പനിയും പ്രത്യക്ഷപ്പെടാം. എന്നാല്‍ ന്യുമോണിയ, കുടലില്‍ അണുബാധ, പെണ്‍കുട്ടികളില്‍ അണ്ഡാശയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയും സമാന ലക്ഷണങ്ങള്‍ക്ക് കാരണമാകാമെന്നതിനാല്‍ രോഗനിര്‍ണയം പലപ്പോഴും വൈകാറുണ്ട്. ഇത് അപ്പെന്‍ഡിക്‌സ് വീര്‍ത്ത് പൊട്ടി മറ്റ് സങ്കീര്‍ണതകളിലേക്ക് നയിക്കുന്നു. ശസ്ത്രക്രിയക്ക് മുന്‍പ് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അതിപ്രധാനമാണ്. ചിലപ്പോള്‍ അള്‍ട്രാസൗണ്ട് സ്‌കാനും അപൂര്‍വമായി സിടി സ്‌കാനും ഇതിന് വേണ്ടി വന്നേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുതിര്‍ന്നവരിലെന്ന പോലെ ശസ്ത്രക്രിയ തന്നെയാണ് കുട്ടികളിലും അപ്പെന്‍ഡിസൈറ്റിസിന് പരിഹാരം. ലാപ്രോസ്‌കോപ്പിക് അഥവാ കീഹോള്‍ ശസ്ത്രക്രിയ വഴി ഇപ്പോള്‍ അപ്പെന്‍ഡിക്‌സ് നീക്കം ചെയ്യാന്‍ സാധിക്കും. ചെറിയൊരു ശതമാനം കുട്ടികള്‍ക്ക് ആദ്യ ഘട്ടങ്ങളില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ ആന്റിബയോട്ടിക് ചികിത്സയിലൂടെ രോഗം ഭേദമാക്കാനായേക്കും. എന്നാല്‍ ശസ്ത്രക്രിയ ഇല്ലാതെ കുട്ടിയുടെ നില മെച്ചപ്പെട്ടാലും വീണ്ടും രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കുട്ടികളില്‍ ഭക്ഷണ ക്രമത്തില്‍ നാരുകള്‍ ചേര്‍ന്ന ഭക്ഷണം കുറയുന്നത് അപ്പെന്‍ഡിസൈറ്റിസ് രോഗബാധ കൂടുതലാകാനുള്ള കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.14, പൗണ്ട് – 92.83, യൂറോ – 80.30, സ്വിസ് ഫ്രാങ്ക് – 83.27, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.52, ബഹറിന്‍ ദിനാര്‍ – 209.94, കുവൈത്ത് ദിനാര്‍ -256.89, ഒമാനി റിയാല്‍ – 205.80, സൗദി റിയാല്‍ – 21.05, യു.എ.ഇ ദിര്‍ഹം – 21.54, ഖത്തര്‍ റിയാല്‍ – 21.73, കനേഡിയന്‍ ഡോളര്‍ – 61.01.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *