siddiq 4

അഴിമുഖം എന്ന മലയാളം ന്യൂസ് പോർട്ടലിന്റെ റിപ്പോർട്ടറും കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് (കെയുഡബ്ല്യുജെ) ഡൽഹി യൂണിറ്റ് സെക്രട്ടറിയുമായ  സിദ്ദിഖ് കാപ്പന് ജാമ്യം. കൂട്ടബലാത്സംഗം റിപ്പോർട്ട് ചെയ്യാൻ ഹത്രാസിലേക്ക് പോകുമ്പോൾ 2020 ഒക്ടോബറിൽ യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടച്ച കാപ്പനെതിരെയുള്ള തെളിവുകള്‍ അപര്യാപ്‍തം എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്.  ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ കഴിയൂ.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നിട്ടാകാം ബി ജെ പി ചെറിയ ചെറിയ കാര്യങ്ങൾ ഉയർത്തിക്കാട്ടി ആരോപണങ്ങൾ ഉയർത്തുന്നതെന്ന് കോൺഗ്രസ്സ് . ഭാരത് ജോഡോ യാത്രയിൽ   രാഹുൽ ധരിച്ച ടീ ഷർട്ടിന്റെ വിലയെ  ചൊല്ലി സോഷ്യൽ മീഡിയയിൽ ബി ജെ പി ക്യാംപെയ്ൻ   നടത്തുമ്പോൾ ട്വിറ്ററിലൂടെ കോൺഗ്രസ്സും ചുട്ട മറുപടി നൽകി. തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കുന്നതിന് പകരം  രാഹുൽ ധരിച്ചിരിക്കുന്ന ടീ ഷർട്ടിന്റെ വില ഉയർത്തിപ്പിടിച്ചാണ്  ബി ജെ പി യുടെ ആരോപണം. എങ്കിൽ തങ്ങൾ മോദിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടിനെക്കുറിച്ചും 1.5 ലക്ഷത്തിന്റെ കണ്ണാടിയെ കുറിച്ചും ചർച്ച ചെയ്യാമെന്നും കോൺഗ്രസ് ട്വിറ്ററിലൂടെ മറുപടി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി അത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ല. താൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോൾ എം എൽ എ പദവിയും വഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി യുടെ കേരളത്തിലെ ചുമതല  മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനു നൽകി. സഹ ചുമതലയിൽ    രാധാ മോഹൻ അഗർവാളിനെയും ഉൾപ്പെടുത്തി. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നൽകിയപ്പോൾ ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കി.

കേരളത്തിൽ തെരുവ് നായ പ്രശ്നം രൂക്ഷമെന്ന് സുപ്രീം കോടതി. മലയാളി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ വിശദമായ വാദം കേട്ടപ്പോഴാണ്  കേരളത്തിൽ തെരുവ് നായ പ്രശ്നമുണ്ടെന്നത് യഥാർത്ഥ്യമാണെന്ന് അംഗീകരിക്കണമെന്ന് കോടതി പറഞ്ഞത്. ഇക്കാര്യത്തിൽ ഈ മാസം 28-ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും വ്യക്തമാക്കി.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നൽകാത്ത ഉദ്യോഗസ്ഥന് പിഴ. കേരള സർവ്വകലാശാല ജോയിന്‍റ് രജിസ്ട്രാറർ പി രാഘവന് സംസ്ഥാന വിവരാവകാശ കമ്മീഷൻ  25,000 രൂപ പിഴയിട്ടു. .  സർവ്വകലാശാല സൈക്കോളജി വിഭാഗം മുൻ മേധാവി ഡോ. ഇമ്മാനുവൽ തോമസ് നൽകിയ അപ്പീലാണ് നടപടി. ഇമ്മാനുവൽ തോമസിന് കേരള സർവ്വകലാശാല ക്യാമ്പസിൽ പ്രവേശിക്കുന്നത് വിലക്കി രജിസ്ട്രാറർ ഉത്തരവിറക്കിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *