പ്രതിപക്ഷ നേതാവ് വി ഡി സതീശന് തന്നോട് പകയാണെന്നും കഴിഞ്ഞ കുറച്ചുനാളായി പകയോടെ പെറുമാറുകയാണെന്നും മന്ത്രി എംബി രാജേഷ്. രാഷ്ട്രീയത്തിൽ വിമർശനമുണ്ടാവാറുണ്ടെന്നും, രാഷ്ട്രീയ എതിർപ്പും, വിമർശനവും സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാലക്കാടെ റെയിഡുമായി ബന്ധപ്പെട്ട് എന്തിനായിരുന്നു പരിഭ്രാന്തിയെന്ന് സിസിടിവിയിൽ വ്യക്തമാണെന്നും പരിശോധന പാതകമല്ലല്ലോ എന്തിനാണ് തടയാൻ ശ്രമിക്കുന്നത് ഗൂഢാലോചന സിപിഎമ്മിൻ്റെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം രാഹുലിനെ കുട്ടിസതീശനെന്ന് വിളിച്ച രാജേഷ് കല്യാണികുട്ടിയമ്മക്കെതിരെ രാഹുൽ പറഞ്ഞപ്പോൾ അതിനെ ശരിവെച്ചയാളാണ് സതീശനെന്നും സതീശൻ്റെ ശൈലിയും ഭാഷയും ഞങ്ങൾ പ്രയോഗിക്കില്ല വ്യക്തിപരമായി അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലും സതീശൻ്റെ ശൈലിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. എംടിയുടെ കഥാപാത്രം സേതുവിനെ പോലെയാണ് സതീശനെന്നും സേതുവിന് സേതുവിനെ മാത്രം മതിയെന്നപോലെയാണ് പേര് മാത്രം മാറ്റിയാൽ മതിയെന്നും മോശം ഭാഷയ്ക്ക് എൻ്റേത് മിതഭാഷയിലെ മറുപടിയായി കണ്ടാൽ മതിയെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.