നിയമനത്തട്ടിപ്പിന്റെ കത്തു പുറത്തായതോടെ നിയമനത്തട്ടിപ്പിന്റെ കത്തു പുറത്തായതോടെ തിരുവനന്തപുരം നഗരസഭയിലെ 295 താല്‍ക്കാലിക തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി നിയമനം നടത്താന്‍ തീരുമാനം. താല്‍ക്കാലിക ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
295 ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിനായി വേണ്ടപ്പെട്ടവരുടെ മുൻഗണന ലിസ്‌റ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് മേയർ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. ഈ മാസം ഒന്നിനാണ് മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ കത്തയച്ചിരിക്കുന്നത്. കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർത്ഥിക്കുന്നു.അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്‌തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്‌ടക്കാരെ കുത്തിനിറയ്‌ക്കുകയാണെന്ന് പ്രതിപക്ഷപ്പാർട്ടികൾ ആരോപിച്ചതിനെ തുടർന്നാണ് പെട്ടന്ന് എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി നിയമം നടത്താനായി അറിയിപ്പ് പുറത്തിറക്കിയത് .