ഡി സി ബുക്സ് സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയന്റെ യുദ്ധങ്ങള്‍ക്കും ശേഷമുള്ള കാലഘട്ടത്തില്‍ ജീവിച്ച മത്തിയാസ് എന്ന ക്ഷുരക വൈദ്യന്റെ കഥ. സെമിത്തേരിയില്‍ നിന്ന് ശവങ്ങള് മോഷ്ടിക്കുന്നവനും ശവം തുറന്ന് പഠിക്കുന്നവനും, മുറിവുകള്‍ അതിവേഗം തുന്നുന്നവനുമാണ്. അയാളുടെ അനന്തിരവന് പോപ്പോ എന്ന വിപ്ലവകാരി, മത്തിയാസ് ആദ്യകാലത്ത് വേല ചെയ്തിരുന്ന മുന്തിരിത്തോട്ടത്തിന്റെ ഉടമയായ ഹെന്റൈഹ് എന്ന യഹൂദന്റെമകന് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി വരുന്ന ഈ നോവല്‍ ഭാഷയുടെ ശ്രദ്ധാപൂര്‍ണമായ പരിചരണം കൊണ്ടും പരിചിതമല്ലാത്ത മേഖലകളിലുടെയുള്ള വിചിത്ര സഞ്ചാരം കൊണ്ടും തനിമ പുലര്‍ത്തുന്ന കൃതിയാണ്. ‘മത്തിയാസ്’. എം.ആര് വിഷ്ണുപ്രസാദ്. ഡിസി ബുക്സ്. വില 255 രൂപ.