മാറ്റര്‍ എനര്‍ജി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്കായ മാറ്റര്‍ എയറ ഇന്ത്യയില്‍ അവതരിപ്പിച്ചു. എയറ 5000, എയറ 5000+ എന്നീ രണ്ട് വേരിയന്റുകളിലായാണ് ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ എക്‌സ്-ഷോറൂം ഇന്ത്യ വില സബ്സിഡി ഉള്‍പ്പെടെ യഥാക്രമം 1.44 ലക്ഷം രൂപയും 1.54 ലക്ഷം രൂപയുമാണ്. ലിക്വിഡ് കൂള്‍ഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റര്‍ എയറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ യഥാര്‍ത്ഥ ലോക റേഞ്ച് 125 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10.5കിലോവാട്ട് ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് ഇതിനുള്ളത്. 180 കിലോഗ്രാമാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഭാരം. ബാറ്ററി പാക്കിന് ഏകദേശം 40 കിലോഗ്രാം ഭാരമുണ്ട്. ഗിയറുകളുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിനുള്ളത്. ഡ്യുവല്‍ ചാനല്‍ എബിഎസ് ആണ് ഇലക്ട്രിക് ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഗ്രേ ആന്‍ഡ് നിയോണ്‍, ബ്ലൂ ആന്‍ഡ് ഗോള്‍ഡ്, ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് തുടങ്ങിയ ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാകും.