അജിത്ത് കുമാര്‍ നായകനായി വരുന്ന ചിത്രമാണ് ‘വിഡാമുയര്‍ച്ചി’. വിഡാമുയര്‍ച്ചിയുടെ ജോലികള്‍ അവസാന ഘട്ടത്തിലാണ്. വിഡാമുയര്‍ച്ചി പൊങ്കലിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഡാമുയര്‍ച്ചിയുടെ മാസ് ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്‍ബെയ്ജാനില്‍ വിഡാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്തു. കലാസംവിധായകന്‍ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ റിലീസിന് ഒരുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.