കോംപാക്ട് എസ്യുവി വിഭാഗത്തില്‍ തരംഗം സൃഷ്ടിക്കാന്‍ മാരുതി സുസുക്കിയുടെ 5 ഡോര്‍ ജിമ്‌നി ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം നടത്തി. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പരീക്ഷണയോട്ടം നടത്തിയിരുന്ന ജിംനിയുടെ 5 ഡോര്‍ പതിപ്പ് ലോകത്തില്‍ ആദ്യമായി ഡല്‍ഹി ഓട്ടോ എക്‌സ്‌പോ 2023ലാണ് മാരുതി അവതരിപ്പിച്ചിരിക്കുന്നത്. 4 വീല്‍ ഡ്രൈവ്, ഓള്‍ ഗ്രിപ് പ്രോ, ലാഡര്‍ ഫ്രെയിം ഷാസി തുടങ്ങിയ സംവിധാനങ്ങളോടെയാണ് ഓട്ടോ എക്‌സ്‌പോയില്‍ ജിമ്‌നി വരവറിയിച്ചത്. 3 ലിങ്ക് റിജിഡ് ആക്‌സില്‍ സസ്‌പെന്‍ഷനുള്ള വാഹനത്തില്‍ 1.5 ലിറ്റര്‍ കെ സീരീസ് എഞ്ചിനാണ് വരുന്നത്. ലാഡര്‍ ഫ്രെയിം ഷാസി സുസുകി ടെക്ട് പ്‌ളാറ്റ്‌ഫോമിലാണ്. 210 എംഎം ഗ്രൗണ്ട് ക്‌ളിയറന്‍സാണ് വാഹനത്തിനുള്ളത്. 199 രാജ്യങ്ങളില്‍ 3.2 ദശലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റുപോയിരിക്കുന്നു. പേള്‍ വൈറ്റ്, ബ്‌ളൂയിഷ് ബ്‌ളാക്ക്, നെക്‌സ ബ്‌ളൂ, ഗ്രനൈറ്റ് ഗ്രേ, സിസ്ലിങ് റെഡ് കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുക. നെക്‌സ ഡീലര്‍ഷിപ്പുകളില്‍ വാഹനത്തിന്റെ ബുക്കിങ് കമ്പനി തുടങ്ങിയിട്ടുമുണ്ട്.