ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡിന് ശേഷം മറ്റൊരു സ്‌ട്രോങ് ഹൈബ്രിഡുമായി മാരുതി സുസുക്കി. ജനപ്രിയ വാഹനങ്ങളായ സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും ഹൈബ്രിഡ് പതിപ്പാണ് മാരുതി പുറത്തിറക്കുക. 2024 ല്‍ മാരുതി ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ സ്‌ട്രോങ് ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിറ്ററിന് ഏകദേശം 35 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കുന്ന എന്‍ജിനുമായിട്ടായിരിക്കും പുതിയ കാര്‍ എത്തുക. നിലവിലെ സ്വിഫ്റ്റ്, ഡിസയര്‍ കാറുകളില്‍ നിന്ന് ഏകദേശം ഒന്നു മുതല്‍ 1.5 ലക്ഷം രൂപ വരെ അധികം വില മാത്രമേ ഹൈബ്രിഡിനുണ്ടാകൂ. വൈഇഡി എന്ന കോഡ് നാമത്തില്‍ വകസിപ്പിക്കുന്ന വാഹനത്തിന് 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എന്‍ജിനാകും ഉപയോഗിക്കുക. ഏകദേശം 35 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വാഹനത്തിന് ഇന്ധനക്ഷമത ലഭിക്കുമെന്നുമാണ് കരുതുന്നത്.