ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാര്‍ 2025 മാര്‍ച്ചില്‍ പുറത്തിറക്കും. ഇതേ സമയത്തു തന്നെ ഇവിഎക്സിന്റെ ടൊയോട്ട വകഭേദമായ അര്‍ബന്‍ എസ്യുവിയും ഇന്ത്യയിലെത്തും. രണ്ട് ബാറ്ററി ഓപ്ഷനുകളുമായി എത്തുന്ന മാരുതി ഇ.വിക്ക് 550 കിലോമീറ്ററാണ് റേഞ്ച്. ആഭ്യന്തര വിപണിക്ക് മാത്രമല്ല വിദേശ വിപണികളിലേക്കും വേണ്ട ഇവിഎക്സ് ഇവിടെ നിര്‍മിക്കും. 2024-2025 സാമ്പത്തിക വര്‍ഷം ഇവിഎക്സ് പുറത്തിറക്കുമെന്നാണ് മാരുതി പറയുന്നത്. ഹന്‍സാല്‍പൂറിലെ എസ്എംജി കാര്‍ നിര്‍മാണ ഫാക്ടറിയില്‍ എ, ബി, സി എന്നിങ്ങനെ മൂന്നും നിര്‍മാണ പ്ലാന്റുകളാണുള്ളത്. ഇവിയുടെ നിര്‍മാണത്തിനു വേണ്ടി പുതിയൊരു നിര്‍മാണ സംവിധാനം കൂടി ആരംഭിക്കും. അഹമ്മദാബാദില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ഹന്‍സാല്‍പൂറിലെ സുസുക്കി മോട്ടോര്‍ ഗുജറാത്തിലാണ് ഇവിഎക്സും ടൊയോട്ട വകഭേദമായ അര്‍ബന്‍ എസ്യുവിയും നിര്‍മിക്കുക. ടൊയോട്ടയുടെ 27പിഎല്‍ സ്കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിലാണ് അര്‍ബന്‍ എസ്യുവിയും ഇവിഎക്സും നിര്‍മിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ഇ.വികള്‍ ഈ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കും. അടുത്ത വര്‍ഷം ഒക്ടോബറില്‍ മാരുതി സുസുക്കി ഇവിഎക്സ് അവതരിപ്പിക്കുമെന്നും 2025തുടക്കത്തില്‍ വിലവിവരം പുറത്തുവിടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാര്‍ മാര്‍ച്ചിലെത്തും
