മാരുതി സുസുക്കി അതിന്റെ മുഴുവന്‍ നെക്സ ലൈനപ്പും ആകര്‍ഷകമായ ആനുകൂല്യങ്ങളോടെ ഈ മാസം വാഗ്ദാനം ചെയ്യുന്നു. ഫ്രോങ്ക്‌സ്, ബലേനോ, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ ജനപ്രിയ മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും സ്‌ക്രാപ്പേജ് ബോണസുകളും ലഭിക്കും. മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ വിവിധ വകഭേദങ്ങളില്‍ ഈ മാസം മികച്ച ഓഫറുകള്‍ ലഭ്യമാണ്. ഇപ്പോള്‍ കിഴിവ് ഓഫറിന്റെ തുകയും കമ്പനി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫ്രോങ്ക്‌സിന്റെ ടര്‍ബോ – പെട്രോള്‍ വേരിയന്റുകള്‍ 83,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്, അതില്‍ ഒരു വെലോസിറ്റി കിറ്റ് ആക്‌സസറി പാക്കേജും ഉള്‍പ്പെടുന്നു. അതേസമയം, ക്രോസ്ഓവറിന്റെ സാധാരണ പെട്രോള്‍ വകഭേദങ്ങള്‍ക്ക് 25,000 രൂപ വരെ വളരെ കുറഞ്ഞ ആനുകൂല്യങ്ങളുണ്ട്. എല്ലാ ഓഫറുകളും 2025 ല്‍ നിര്‍മ്മിച്ച ഫ്രോങ്ക്‌സ് യൂണിറ്റുകള്‍ക്ക് ബാധകമാണ്. 2024 ല്‍ നിര്‍മ്മിച്ച ഫ്രോങ്ക്‌സ് സ്റ്റോക്കിന് പെട്രോളിന് 45,000 രൂപ വരെയും ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ക്ക് 1.33 ലക്ഷം രൂപ വരെയും കിഴിവ് ഉണ്ടെന്ന് ഡീലര്‍മാര്‍ പറയുന്നു. അതേസമയം ഫ്രോങ്ക്‌സ് സിഎന്‍ജി മോഡലുകള്‍ക്ക് 25,000 രൂപ കിഴിവ് ഉണ്ട്.