വിപണി മൂല്യത്തില്‍ ലോകത്തിലെ എട്ടാമത്തെ വാഹന നിര്‍മാതാവായി മാരുതി സുസുക്കി. ജപ്പാനിലെ മാതൃകമ്പനിയെ പോലും മറികടന്നാണ് ഇന്ത്യന്‍ യൂണിറ്റിന്റെ മുന്നേറ്റം. 57.6 ബില്യന്‍ ഡോളര്‍ (ഏകദേശം 5.1 ലക്ഷം കോടി രൂപ) മൂല്യാണ് മാരുതിക്കുള്ളത്. ഫോര്‍ഡ് മോട്ടോറിന്റെ 46.3 ബില്യന്‍ ഡോളറിന്റെയും ജനറല്‍ മോട്ടോഴ്സിന്റെ 57.1 ബില്യന്‍ ഡോളറിന്റെയും ഫോക്സ്വാഗന്റെ 55.7 ബില്യന്‍ ഡോളറിന്റെയും വിപണി മൂല്യത്തെയാണ് മാരുതി മറികടന്നത്. അതേസമയം, ആദ്യസ്ഥാനത്ത് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ടെസ്ല മോട്ടോഴ്സ് ആണെന്നും കണക്കുകള്‍ പറയുന്നു. 1.47 ലക്ഷം കോടി ഡോളറാണ് ടെസ്ലയുടെ വിപണി മൂല്യം. 314 ബില്യന്‍ ഡോളറുമായി ടൊയോട്ട, 133 ബില്യന്‍ ഡോളറുമായി ബി.വൈ.ഡി. 92.7 ബില്യന്‍ ഡോളറുമായി ഫെറാറി, 61.3 ബില്യന്‍ ഡോളറുമായി ബി.എം.ഡബ്ല്യൂ, 59.8 ബില്യന്‍ ഡോളറുമായി മെഴിസിഡസ് ബെന്‍സ് ഗ്രൂപ്പ് എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. 59 ബില്യന്‍ ഡോളറിന്റെ വിപണി മൂല്യമുള്ള ഹോണ്ട മോട്ടോറും മാരുതിക്ക് തൊട്ടുമുന്നിലുണ്ട്.