ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളയാളും, ഫെയ്‌സ്‌ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, മെറ്റ വേഴ്സ് തുടങ്ങിയവയുടെ തലവന്‍ കൂടിയായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ പുതിയ സംരംഭമായ കന്നുകാലി ഫാമിന് തുടക്കം കുറിച്ചു. ഹവായിലെ പസഫിക് ദ്വീപായ കൊയോലൗ റാഞ്ചിലാണ് ഫാം. ഗുണനിലവാരമുള്ള ബീഫ് എല്ലാവര്‍ക്കും ഉറപ്പാക്കുക എന്നതാണ് പുതിയ സംരംഭത്തിന്‍റെ ഉദ്ദേശം. ഗുണനിലവാരം ഉറപ്പാക്കുന്നതിനായി തദ്ദേശീയമായി വിളയിച്ചെടുത്ത വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കന്നുകാലികളുടെ ഭക്ഷണത്തില്‍ ബിയറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.