ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘മാര്‍ക്കോ’ അധികം വൈകാതെ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയിലോ ഫെബ്രുവരി ആദ്യമോ ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്നാണ് സൂചന. തിയേറ്ററുകളിലെത്തി 45 ദിവസത്തിന് ശേഷമാണ് മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്‌ളിക്‌സ് ആണ് മാര്‍ക്കോയുടെ സ്ട്രീമിങ് റൈറ്റ്‌സ് കരസ്ഥമാക്കിയിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളില്‍ മാര്‍ക്കോയുടെ ഒ.ടി.ടി സ്ട്രീമിങ് ഉണ്ടാകും. ഡിലീറ്റഡ് സീന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സ്ട്രീമിങ് ടൈമിലാണ് മാര്‍ക്കോ ഒ.ടി.ടിയില്‍ പ്രേക്ഷകരെ തേടിയെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദര്‍ശനത്തിനെത്തും. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്സ് വിറ്റ് പോയത്. സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.