മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുന്നണികളുടെ പ്രകടനപത്രിക. ജാതി സെൻസസ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മഹാവികാസ് അഘാഡി മുന്നോട്ടുവെച്ചപ്പോൾ സ്ത്രീകൾക്ക് 2100 രൂപ, വായ്പ എഴുതിത്തള്ളൽ തുടങ്ങിയവയാണ് ബിജെപിയുടെ പ്രഖ്യാപനങ്ങൾ. മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ‘മഹാരാഷ്ട്രനാമ’ എന്ന പേരിൽ മഹാവികാസ് അഘാഡിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്.