പറവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ് ‘. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രോമോ സോങ് ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. സുഷിന്‍ ശ്യാംമും, വേടനും ഒന്നിക്കുന്ന കുതന്ത്രം എന്ന ഈ ട്രാക്ക് വളരെ വേഗത്തില്‍ ശ്രദ്ധ നേടുകയാണ്. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നടന്‍ സലിംകുമാറിന്റെ മകന്‍ ചന്ദു ചിത്രത്തിന്റെ മുഖ്യ താര നിരയിലൊരു ഭാഗമാകുന്നുണ്ട്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നൊരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അവിടെ വച്ചു അവര്‍ക്ക് ആഭിമുഖികരിക്കേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നത്.