വന്യമൃഗ ശല്യം ദിവസം തോറും കൂടിക്കൊണ്ടിരിക്കുകയാണ്. വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി മനുഷ്യരെ ഉപദ്രവിക്കുന്നത് പതിവായിരിക്കുകയാണ്.വന്യമൃഗശല്യം പരിഹരിക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെടുന്നു എന്ന് വിമർശിച്ച് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം രംഗത്ത്. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നൽകി പരിഹരിക്കാനാകില്ല. വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ ഈ വിഷയങ്ങൾ കൃത്യമായി നിയമസഭയിലും ലോക്സഭയിലും ഉന്നയിച്ച് ശാശ്വതമായ പരിഹാരം കണ്ടെത്തി നടപ്പിലാക്കണം. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള ശുശ്രൂഷയിലാണ് ബിഷപ്പിന്റെ വിമർശനം.രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മനുഷ്യജീവന് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു.