വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിൽ കടുവ കുടങ്ങി. സംഭവമുണ്ടായി പത്തു ദിവസത്തിനുശേഷമാണ് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നില്‍ കടുവ അകപ്പെട്ടത്. കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരെങ്കിലും കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവച്ച് കൊല്ലണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്.
വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി
