മാമുക്കോയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘അക്കുവിന്റെ പടച്ചോന്‍’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. പരിസ്ഥിതി ചിത്രമായ അക്കുവിന്റെ പടച്ചോന്‍ സംവിധാനം ചെയ്തിരിക്കുന്നത് മുരുകന്‍ മേലേരിയാണ്. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റര്‍ വിനായക് ആണ്. മാമുക്കോയയ്‌ക്കൊപ്പം ശിവജി ഗുരുവായൂരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിനെക്കുറിച്ചും മതസൗഹാര്‍ദ്ദത്തെക്കുറിച്ചും സംസാരിക്കുന്ന ചിത്രമാണിത്. വിനായകാനന്ദ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിര്‍വ്വഹിക്കുന്നു. സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ളത്. ജയകുമാര്‍ ചെങ്ങമനാട്, അഷ്‌റഫ് പാലപ്പെട്ടി എന്നിവരുടെ വരികള്‍ക്ക് നടേഷ് ശങ്കര്‍, സുരേഷ് പേട്ട, ജോയ് മാധവന്‍ എന്നിവര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.