മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തുന്ന ജിയോ ബേബി ചിത്രം ‘കാതല്‍’ ട്രെയിലര്‍ എത്തി. 12 വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പേര് കാതല്‍ എന്നാണെങ്കിലും പ്രണയത്തിന്റെ ‘കാതലല്ല’ ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് സൂചന. മമ്മൂട്ടിയുടെയും ജ്യോതികയുടെയും അഭിനയ പ്രകടനവും ട്രെയിലറിന്റെ ആകര്‍ഷണമാണ്. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ചിത്രം വിതരണം ചെയ്യുന്നു. നവംബര്‍ 23 നാണ് തിയറ്റര്‍ റിലീസ്. ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്‌ഐയിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ മാസം 20 മുതല്‍ 28 വരെയാണ് ഗോവ ചലച്ചിത്രമേള. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ?ഗത്തിലാണ് പ്രദര്‍ശനം. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. കാതലിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ്.