3 13

നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യിലെ തന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മമ്മൂട്ടി. 45 ദിവസമാണ് സിനിമയ്ക്കു വേണ്ടി മമ്മൂട്ടി സഹകരിച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ സിനിമയുടെ ചിത്രീകരണം മുഴുവനായും പൂര്‍ത്തിയായേക്കും ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. ഹൈടെക് സാങ്കേതിക വിദ്യകളോടെയാണ് സിനിമയുടെ അവതരണം. ബസൂക്കയ്ക്കു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ജയറാം ചിത്രത്തില്‍ മമ്മൂട്ടി അതിഥിയായി എത്തുന്നു. സിനിമയിലെ നിര്‍ണായക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന. ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഒരു പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് അബ്രഹാം ഓസ്ലര്‍. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം രാഹുല്‍ സദാശിവന്റെ ഹൊറര്‍ സിനിമയില്‍ മമ്മൂട്ടി നായകനായെത്തും. ‘ഭൂതകാലം’ സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. 3000 വര്‍ഷം പ്രായമുള്ള ഒരു പ്രേതത്തിന്റെ കഥയാകും ചിത്രമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *