പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ എഐസിസി അദ്ധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖർഗെ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
എന്നാൽ സഭയുടെ പുറത്തുപറഞ്ഞ പരാമർശത്തിൽ സഭയിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ഖർഗെ.
സിംഹത്തെപ്പോലെ അലറുന്നവർ എലിയെപ്പോലെ പെരുമാറുന്നു എന്നായിരുന്നു ഖർഗെയുടെ വിമർശനം.
ചൈന വിഷയം ചൂണ്ടിക്കാട്ടി ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിലാണ് ഖർഗെ ഇങ്ങനെ പറഞ്ഞത്.
മോദിക്കെതിരായ പരാമർശത്തിൽ ഖർഗെ മാപ്പ് പറയണമെന്ന്
പീയുഷ് ഗോയൽ ആവര്‍ത്തിച്ചു. അതുവരെ സഭയിൽ ഇരിക്കാൻ ഖർഗേ അർഹനല്ലെന്നും ഗോയൽ പറഞ്ഞു.
എന്നാൽ താൻ പുറത്ത് പറഞ്ഞത് സഭയിൽ ആവർത്തിച്ചാൽ ബി ജെ പി നേതാക്കൾ വിഷമിക്കേണ്ടി വരുമെന്നാണ് ഖർഗെ ഇതിന് മറുപടിയായി പറഞ്ഞത്. രാജ്യസഭയിലും ഒപ്പം ലോക്സഭയിലും ഖർഗെയുടെ പരാമർശം ഉയർത്തി ബിജെപി ബഹളം വെച്ചു.