നടന്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്നു. ‘സുമതി വളവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ ആണ് നായകനായി എത്തുന്നത്. നടന്‍ സുരേഷ് ഗോപിയാണ് ചിത്രം പ്രഖ്യാപിച്ചത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. വിഷ്ണു ശശി ശങ്കര്‍ ആണ് സംവിധാനം. സുമതി വളവിന്റെ നിര്‍മ്മാണം മുരളി കുന്നുംപുറത്ത് ആണ്. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സൗണ്ട് ഡിസൈനര്‍- എം.ആര്‍ രാജകൃഷ്ണന്‍, എഡിറ്റര്‍- ഷഫീക്ക് മുഹമ്മദ് അലി, ആര്‍ട്- അജയ് മങ്ങാട്ട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. അഭിനേതാക്കളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് കരുതപ്പെടുന്നു. ‘ഭയപ്പെടുത്തുന്ന സവാരിക്ക് തയ്യാറാകൂ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തിരുവനന്തപുരം നെടുമങ്ങാട് എന്ന സ്ഥലത്തെ മൈലുംമൂടെന്ന മലയോര ഗ്രാമത്തിലെ ഒരു വളവിന്റെ പേരാണ് സുമതി വളവ്. ഇവിടെ അപകടങ്ങളും പതിവായിരുന്നു. കൊലചെയ്യപ്പെട്ട സുമതി എന്ന സ്ത്രീയുടെ ആത്മാവ് ഇവിടെ അലയുന്നു എന്നാണ് കഥ. ഒരു കാലത്ത് രാത്രി സമയങ്ങളില്‍ യാത്ര ചെയ്യാന്‍ ഭയപ്പെട്ടിരുന്ന ഈ വളവും അതിനെ ചുറ്റിപ്പറ്റി പ്രചരിച്ച കഥയും ആണോ അതോ വേറെ കഥയാണോ ചിത്രം പറയുന്നത് എന്നതാണ് സിനിമാസ്വാദകര്‍ ചോദിക്കുന്നത്.