ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാളികപ്പുറം’. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ പ്രേക്ഷകരില്‍ കൊതുകം ഉണര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഹരിവരാസനം കീര്‍ത്തനം ചിത്രത്തിനുവേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് അണിയറക്കാര്‍. രഞ്ജിന്‍ രാജ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രകാശ് പുത്തൂര്‍ എന്ന ഗായകനാണ്. ആയിരത്തിനടുത്ത് ഗായകരില്‍ നിന്നാണ് ഗാനം ആലപിപ്പാന്‍ പ്രകാശിനെ തെരഞ്ഞെടുത്തതെന്ന് അണിയറക്കാര്‍ പറയുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.