വാഹനങ്ങള്‍ക്ക് വന്‍ ഇളവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എക്‌സ്യുവി 400, എക്‌സ്യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങള്‍ക്കാണ് വിലക്കുറവ് നല്‍കുന്നത്. ഏകദേശം 1.25 ലക്ഷം രൂപ വരെയാണ് ഇളവുകള്‍. മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി 400യ്ക്ക് 1.25 ലക്ഷം രൂപ വരെയാണ് ഇളവ്. എന്നാല്‍ ഇഎസ്സി ഇല്ലാത്ത മോഡലുകള്‍ക്കാണ് വിലക്കുറവ് നല്‍കുന്നത്. മഹീന്ദ്രയുടെ എംപിവി മരാസോയ്ക്ക് 73000 രൂപ വരെയാണ് ഇളവുകള്‍ നല്‍കുന്നുണ്ട്. അതില്‍ 58000 രൂപ ക്യാഷ് ഡിസ്‌ക്കൗണ്ടും 15000 രൂപ ജെനുവിന്‍ ആക്‌സസറിസുമായി നല്‍കുന്നു. മഹീന്ദ്രയുടെ ചെറു എസ്‌യുവി, എക്‌സ്‌യുവി 300യുടെ പെട്രോള്‍ വകഭേദത്തിന് 4500 രൂപ മുതല്‍ 71000 രൂപ വരെയും. ഡീസല്‍ പതിപ്പിന് 46000 രൂപ മുതല്‍ 71000 രൂപ വരെയുമാണ് ഇളവുകള്‍. ഇതില്‍ ക്യാഷ് ഡിസ്‌കൗണ്ടും ആക്‌സസറീസും ഉള്‍പ്പെടുന്നു. ബൊലേറോ നിയോയ്ക്ക് 50000 രൂപ വരെ ഡിസൗണ്ടാണ് നല്‍കുന്നത്. ഇതില്‍ ക്യാഷ് ഡിസ്‌കൗണ്ടായി 7000 രൂപ മുതല്‍ 35000 രൂപ വരെ നല്‍കുന്നുണ്ട്. 15000 രൂപയുടെ ആക്‌സസറിസും ചേര്‍ത്താണ് 50000 രൂപ വരെയുള്ള ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബൊലേറോയ്ക്ക് 25000 രൂപ മുതല്‍ 60000 രൂപ വരെയാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്.