കഴിഞ്ഞ 54 മാസത്തിനിടെ മഹീന്ദ്രയുടെ മൊത്തം വില്‍പ്പനയുടെ 15 ശതമാനം സംഭാവന ചെയ്ത് ഥാര്‍. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഥാര്‍ ബ്രാന്‍ഡിന് 12 മാസത്തെ ഏറ്റവും മികച്ച വില്‍പ്പന 84,834 യൂണിറ്റുകളായിരുന്നു. ഇതില്‍ 5-ഡോര്‍ ഥാര്‍ റോക്‌സ് വെറും ആറ് മാസത്തെ വില്‍പ്പനയില്‍ 38,590 യൂണിറ്റുകള്‍ വിറ്റഴിച്ചു. അതേസമയം, മൂന്ന്-ഡോര്‍ ഥാര്‍ 12 മാസത്തിനുള്ളില്‍ 46,244 യൂണിറ്റുകള്‍ വിറ്റഴിച്ചു. രണ്ടാം തലമുറ ഥാര്‍ മോഡല്‍ പുറത്തിറങ്ങി 54 മാസങ്ങള്‍ക്ക് ശേഷമാണ് 250,000 വില്‍പ്പന നാഴികക്കല്ല് പിന്നിടുന്നത്. നാലര വര്‍ഷത്തിനുള്ളില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മൊത്തം 17,00,317 എസ്യുവികള്‍ വിറ്റു, 2020 ഒക്ടോബര്‍ മുതല്‍ കമ്പനിയുടെ വില്‍പ്പനയില്‍ ഥാറിന് 15 ശതമാനം വിഹിതമുണ്ട്. 2024 സെപ്റ്റംബര്‍ 25-ന്, താറിന്റെ 5-ഡോര്‍ പതിപ്പായ താര്‍ റോക്‌സ് പുറത്തിറങ്ങി. ഇത് ഥാര്‍ ബ്രാന്‍ഡിന്റെ വില്‍പ്പന കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സഹായിച്ചു. മൂന്ന് ഡോറുകളുള്ള മഹീന്ദ്ര ഥാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില മുന്‍നിര മോഡലിന് 11.50 ലക്ഷം രൂപ മുതല്‍ 17.40 ലക്ഷം രൂപ വരെയാണ് വില. അഞ്ച് ഡോറുകളുള്ള ഥാര്‍ റോക്സിന്റെ എക്സ്-ഷോറൂം വില 12.99 ലക്ഷം രൂപയില്‍ ആരംഭിച്ച് ഉയര്‍ന്ന മോഡലിന് 23 ലക്ഷം രൂപ വരെ വില ഉയരുന്നു. മഹീന്ദ്ര താറും താര്‍ റോക്സും കമ്പനിയുടെ നാസിക് പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്.