മഹീന്ദ്ര സ്കോര്‍പിയോ എന്‍ കാര്‍ബണ്‍ പതിപ്പ് പുറത്തിറങ്ങി. ഇസെഡ്8, ഇസെഡ്8എല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. 19.19 ലക്ഷം രൂപ മുതല്‍ 24.89 ലക്ഷം രൂപ വരെയാണ് വില. പെട്രോള്‍-മാനുവല്‍, പെട്രോള്‍-ഓട്ടോമാറ്റിക്, ഡീസല്‍-മാനുവല്‍, ഡീസല്‍-ഓട്ടോമാറ്റിക് എന്നീ നാല് എഞ്ചിന്-ഗിയര്‍ബോക്സ് കോമ്പിനേഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 7 സീറ്റ് കോണ്‍ഫിഗറേഷനില്‍ മാത്രമേ ഇത് ലഭ്യമാകൂ. സ്കോര്‍പിയോ എന്‍ കാര്‍ബണ്‍ പതിപ്പില്‍ മഹീന്ദ്ര മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനിലും 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലും വാഹനം ലഭ്യമാണ്. ഓരോ പവര്‍ട്രെയിനിലും 6-സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് എന്നിവ സംയോജിപ്പിക്കാന്‍ കഴിയും. പെട്രോള്‍ എഞ്ചിന് 200 ബിഎച്പിയില്‍ കൂടുതല്‍ കരുത്തും 380 എന്‍എം വരെ പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഡീസല്‍ എഞ്ചിന് 173 ബിഎച്പി കരുത്തും 400 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കാര്‍ബണ്‍ എഡിഷനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള ഫോര്‍-വീല്‍ ഡ്രൈവ് പവര്‍ട്രെയിനും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. താഴ്ന്ന വകഭേദങ്ങളില്‍, ഡീസല്‍ എഞ്ചിന് 132 ബിഎച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ക്രമീകരിച്ചിരിക്കുന്നു, കൂടാതെ ഇത് ഒരു മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രം ജോടിയാക്കിയിരിക്കുന്നു.