വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അധിക മൈലേജ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് അധിക മൈലേജ് ഉറപ്പുനല്‍കുന്ന ‘മഹീന്ദ്ര ജീതോ സ്‌ട്രോംഗ്’ എന്ന മോഡലാണ് പുതുതായി വിപണിയില്‍ എത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മോബിലിറ്റി ലിമിറ്റഡാണ് ഈ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. മികച്ച മൈലേജുമായി ചരക്ക് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതമായാണ് ഈ മോഡല്‍ പുറത്തിറക്കിയത്. ഡീസല്‍ വകഭേദത്തിന് 815 കിലോഗ്രാമും, സിഎന്‍ജി വകഭേദത്തിന് 750 കിലോഗ്രാമും പേലോഡ് ശേഷി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ ഉല്‍പ്പാദനശേഷി വളരെയധികം കൂടുതലാണ്. ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 10 ലക്ഷം രൂപയുടെ സൗജന്യ ആക്‌സിഡന്റ് ഇന്‍ഷുറന്‍സും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്. ഡീസല്‍ വകഭേദത്തിന് 5.40 ലക്ഷം രൂപയും, സിഎന്‍ജി വകഭേദത്തിന് 5.50 ലക്ഷം രൂപയുമാണ് കേരളത്തിലെ എക്‌സ് ഷോറൂം വില.