ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്യുവി മാഗ്നൈറ്റിന്റെ എഎംടി മോഡല്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. 6.50 ലക്ഷം രൂപ മാത്രമാണ് ഇതിന്റെ എക്സ് ഷോറൂം വില. ഈ എസ്യുവിയുടെ വിലകുറഞ്ഞ ഓട്ടോമാറ്റിക് വേരിയന്റുകള്‍ അവതരിപ്പിച്ചത് ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്സെറ്റര്‍ തുടങ്ങിയ മറ്റ് മോഡലുകള്‍ക്ക് കനത്ത വെല്ലുവിളിയായി. ഇപ്പോഴിതാ മാഗ്നൈറ്റ് എഎംടിയുടെ മൈലേജ് വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. കമ്പനി പറയുന്നതനുസരിച്ച്, അതിന്റെ എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് 20 കിമി ആണെന്നാണ്. ഇതിന്റെ മാനുവല്‍ വേരിയന്റിന്റെ മൈലേജും സമാനമാണ് എന്നതാണ് പ്രത്യേകത. ഇതിനര്‍ത്ഥം ഇപ്പോള്‍ നിങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ മാഗ്നൈറ്റിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ലഭിക്കുമെന്ന് മാത്രമല്ല, അതിന്റെ മൈലേജും മികച്ചതായിരിക്കും. മാഗ്‌നൈറ്റ് എഎംടിയുടെ പ്രാരംഭ വില 649,900 രൂപയാണ്. നിസാന്‍ മാഗ്നൈറ്റിന്റെ പ്രാരംഭ വില 599,900 രൂപയും ടാറ്റ പഞ്ച് 599,900 രൂപയും ഹ്യൂണ്ടായ് എക്സെറ്ററിന് 599,999 രൂപയുമാണ്. ഈ കാറിന് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണുള്ളത്. ഇതിന് 100 എച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുമുണ്ട്. ഈ എഞ്ചിന്‍ 71 എച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.