കെ അണ്ണാമലൈക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ നടത്തിയ വിദ്വേഷ പരാമര്‍ശ കേസിലെ ഉത്തരവിലാണ് കോടതി വിമർശനം ഉന്നയിച്ചത് . അണ്ണാമലൈ സമൂഹത്തെ വിഭജിക്കാനും വര്‍ഗീയ ചിന്ത ഉണര്‍ത്താനും ശ്രമിച്ചതായി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കി. ക്രിസ്ത്യാനികൾ ഹിന്ദുസംസ്കാരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന പ്രചാരണത്തിന് ശ്രമിച്ചു. മൈതാനപ്രസംഗത്തേക്കാൾ അപകടകരമാണ് മീഡിയയിലെ വീഡിയോകളെന്നും മതത്തെ കലഹത്തിനുള്ള ഉപാധിയാക്കിയാൽ രാജ്യത്തിന്‍റെ മതേതരഘടന തകരുമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കി.