എനിക്കും എനിക്കു മുമ്പുള്ള തലമുറയിലെ സ്ത്രീകള്‍ക്കും ലൂസിയ മെയ് ആല്‍കോട്ടിന്റെ ‘ലിറ്റില്‍ വുമെണ്‍’ എത്രമാത്രം പ്രിയങ്കരമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാകില്ല. ജോ മാര്‍ച്ച് എന്റെ ഹീറോയായിരുന്നു. അവളുടെ അഭിലാഷങ്ങളും ആത്മബോധവുമാണ് ഇന്നത്തെ എന്നെ സൃഷ്ടിച്ചത്.-ജെ.കെ. റൗളിങ് ‘ലിറ്റില്‍ വുമെണി’ലെ ജോ മാര്‍ച്ചിനെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അവളാകുന്നതു ഞാന്‍ സ്വപ്നം കാണുമായിരുന്നു. അവള് എന്നോടു സംസാരിച്ചു, ഒരു സ്ത്രീയെന്നതിന്റെ പേരില്‍ എനിക്കു നീക്കിവെക്കപ്പെടുന്ന വേഷങ്ങളോടു കലഹിക്കാന്അവളിലൂടെ ഞാന്‍ പഠിച്ചു. -സിമോണ്‍ ദെ ബുവെ ഏഴിലധികം തവണ ചലച്ചിത്രമാക്കപ്പെട്ട ബാലസാഹിത്യ ക്ലാസിക്കിന്റെ ആദ്യ മലയാള പുനരാഖ്യാനം. ‘മാര്‍ച്ച് സഹോദരിമാര്‍’. പുനരാഖ്യാനം – ദേവി ജെ.എസ്. മാതൃഭൂമി. വില 152 രൂപ.