കഥയുടെ രസനീയതയ്ക്കൊപ്പം സ്നേഹത്തിന്റെ ഔഷധവീര്യവും കുട്ടികളിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ പര്യാപ്തമായ രചന. മനുഷ്യര്ക്കിടയിലാകട്ടെ, ചരാചരങ്ങള്ക്കിടയിലാകട്ടെ ആനന്ദകരമായ സഹജീവിതം എങ്ങനെയൊക്കെയാണ് സാധ്യമാക്കാന്‍ കഴിയുക എന്ന ചോദ്യവും അതിനുള്ള ചില ഉത്തരങ്ങളുംകൂടി ഉള്‍പ്പെട്ടതാണ് പ്രസാദാത്മകമായ ശൈലിയില്‍ എഴുതപ്പെട്ടിട്ടുള്ള ഈ ബാലനോവലിന്റെ പ്രമേയപരിസരം. ‘മാച്ചുപിച്ചു’. മിനി പി സി. ഡിസി ബുക്സ്. വില 170 രൂപ.