കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെക്കുറിച്ചടക്കം എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായര്‍ വിമർശനം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് ആഭ്യന്തര വകുപ്പിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിൽ എം ടി വാസുദേവന്‍ നായര്‍ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ എഡിജിപിക്ക് സമര്‍പ്പിച്ചു.
എം.ടി. വാസുദേവന്‍ നായര്‍ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തല്‍
