അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘പ്രാവ്’. ‘പ്രാവി’ലെ മനോഹരമായ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. അമിത് ചക്കാലക്കലിനൊപ്പം സാബുമോന്‍ അബ്ദുസമദ്, മനോജ് കെ യു, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രാവി’ലെ അന്തിക്കള്ള് പോലെ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് ‘പ്രാവെ’ന്ന ചിത്രത്തിന്റെ ഗാനരചന. ബിജി ബാലാണ് ചിത്രത്തിന്റെ സംഗീതം. സെപ്തംബര്‍ 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം വേഫേറെര്‍ ഫിലിംസ് ആണ്.