‘കാര്‍ത്തികേയ 2′ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ തന്നെ നായികയായി തെന്നിന്ത്യയുടെ പ്രിയ താരം അനുപമ പരമേശ്വരന്‍ അഭിനയിക്കുന്ന ’18 പേജെസ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ശ്രീ മണിയുടെ വരികള്‍ പൃഥ്വി ചന്ദ്ര, സിത്താര കൃഷ്ണകുമാര്‍ എന്നിവരാണ് പാടിയിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീന്‍ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23നാണ് റിലീസ് ചെയ്യുക.