ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികളുടെ ആര്‍ബിട്രേറ്ററായ അമിത് എന്ന ചെറുപ്പക്കാരന്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു ദിവസം പോലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ കിടക്കാന്‍ ആഗ്രഹിക്കുന്ന വളരെ ലളിതവും കൗതുകകരവും മന്ദഗതിയിലുമായ തുടക്കത്തില്‍നിന്നും അയാള്‍ ലോക്കപ്പിലെത്തിയ രാത്രിയോടെ അപ്രവചനീയവും അവിശ്വസനീയവുമായ വഴികളിലേക്ക് ഗതിമാറിയൊഴുകാന്‍ തുടങ്ങുന്ന രചന. ഓരോ വാക്കിലും വരിയിലും മനുഷ്യജീവിതമപ്പാടെ അള്ളിപ്പിടിച്ചിരിക്കുന്ന അധികാരത്തിന്റെ നീരാളിക്കൈസ്പര്‍ശം അനുഭവിപ്പിക്കുന്നു. വി. ഷിനിലാലിന്റെ ഏറ്റവും പുതിയ നോവല്‍. ‘ലോക്കപ്പ്’. മാതൃഭൂമി. വില 178 രൂപ.
