ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ലിയോ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ആകാംക്ഷ ജനിപ്പിക്കും വിധം 2.48 മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറോടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നായക കഥാപാത്രത്തിന്റെ പേര് എന്ന നിലയിലാണ് ടൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടീസറില്‍ ചോക്കലേറ്റും വാളും ഒരേ സമയം നിര്‍മ്മിക്കുന്ന നായകനെ കാണാം. തൃഷയാണ് ചിത്രത്തിലെ നായിക, 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്യും തൃഷയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സുര്‍ അലിഖാന്‍, ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തില്‍ വേഷമിടുന്നു. ലോകേഷ് കനകരാജിനൊപ്പം രത്‌നകുമാര്‍, ധീരജ് വൈദി എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ് രവിചന്ദര്‍. ഒക്ടോബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.