ചാറ്റ് ജിപിടി ഉപയോക്താക്കള്‍ക്ക് ലോക്ക്ഡൗണ്‍ മോഡ് അവതരിപ്പിച്ച് ഓപ്പണ്‍എഐ. പ്രോംപ്റ്റ് ഇന്‍ജക്ഷന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ രൂപകല്‍പ്പന ചെയ്ത പുതിയ സുരക്ഷാ ഫീച്ചറാണിത്. ഡേറ്റാ മോഷണം ഗണ്യമായി തടയുന്നു ഇത് പ്രധാനപ്പെട്ടതും വിലപ്പെട്ടതുമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഈ മോഡ് ഓണ്‍ ചെയ്യുന്നതോടെ ചാറ്റ് ജിപിടിക്ക് പുറംലോകവുമായി നടത്തുന്ന ഇടപെടലുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു. ലൈവ് വെബ് ബ്രൗസിങ് പരിമിതപ്പെടുത്തുന്നു. ഡീപ് റിസര്‍ച്ച്, ഏജന്റ് മോഡ് എന്നിവ പൂര്‍ണമായും ഓഫാക്കുന്നു. ഫയല്‍ ഡൗണ്‍ലോഡുകള്‍ തടയുന്നു. എന്നാല്‍ ഇമേജ് ജനറേഷനും നേരിട്ടുള്ള ഫയല്‍ അപ്ലോഡുകളും പ്രവര്‍ത്തിക്കും. മെമ്മറി മാറ്റമില്ലാതെ തുടരും. നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്ത എല്ലാ ഉപകരണങ്ങളുടെയും ബ്രൗസറുകളുടെയും ലിസ്റ്റ് കാണിക്കുന്ന ഒരു ആക്ടീവ് സെഷന്‍ മാനേജരോടൊപ്പമാണ് ഓപ്പണ്‍ എഐ ടൂള്‍ അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവയെല്ലാം ഒറ്റയടിക്ക് ലോഗ് ഔട്ട് ചെയ്യാന്‍ കഴിയും.
