സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,905 രൂപയും പവന് 760 രൂപ താഴ്ന്ന് 1,11,240 രൂപയുമായി. 18 കാരറ്റിന്റെ വില ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,425 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,900 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,740 രൂപയുമാണ് വില. അതേസമയം, മാര്‍ച്ച് 2026-ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണ ശേഖരം റെക്കോഡ് അളവായ 880.52 ടണ്ണില്‍ എത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 320 ടണ്ണിലധികം വര്‍ധനയാണ് ഇതിലുണ്ടായത്. ആഗോളതലത്തിലും, മാര്‍ച്ച് മാസത്തിലെ വലിയ തോതിലുള്ള വില്‍പ്പനയ്ക്ക് ശേഷം, ഏപ്രില്‍ മാസത്തില്‍ കേന്ദ്ര ബാങ്കുകള്‍ വീണ്ടും സ്വര്‍ണം വാങ്ങിത്തുടങ്ങിയിട്ടുണ്ട്; ഇത്തവണ 19 ടണ്‍ സ്വര്‍ണ്ണമാണ് ബാങ്കുകള്‍ വാങ്ങിക്കൂട്ടിയത്. ഇതില്‍ 14 ടണ്‍ സ്വര്‍ണം കൂടി സ്വന്തമാക്കിയ പോളണ്ടാണ് ഏറ്റവും വലിയ വാങ്ങലുകാരായി തുടരുന്നത്. ഇതോടെ ഈ വര്‍ഷം ഇതുവരെ പോളണ്ട് വാങ്ങിയ ആകെ സ്വര്‍ണത്തിന്റെ അളവ് 45 ടണ്ണായി ഉയര്‍ന്നു.
