ഷെയ്ന്‍ നിഗം- മഹിമ നമ്പ്യാര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ലിറ്റില്‍ ഹാര്‍ട്‌സ്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ഇത് എത്തരത്തിലുള്ള ചിത്രമാണെന്ന് കൃത്യമായ ധാരണ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിബിയായി ഷെയ്‌നും ശോശയായി മഹിമയും എത്തുന്നു. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാമത്തെ ചിത്രമാണിത്.