മനുഷ്യരുണ്ടാക്കിവെച്ച മതത്തിന്റെയും ദേശീയതയുടെയും മലിനവസ്ത്രങ്ങളെ ഊരിയെറിഞ്ഞ് മനുഷ്യരെന്ന നിലയില്‍ നഗ്നരാവേണ്ടതുണ്ടെന്ന് പി.ജിംഷാറിന്റെ ‘ലൈലാക്കുല്‍സു’ എന്ന കൃതി നമ്മോട് ഉറച്ചുപറയുന്നു. ഇന്നത്തെ ഇന്ത്യന്‍ ജീവിതത്തില്‍ ഏറ്റവും പ്രശ്നം നിറഞ്ഞ രണ്ട് വ്യവഹാരങ്ങളാണ് മതവും ദേശീയതയും. അതുകൊണ്ട് ഈ കഥയെ ധീരനൂതനമായ കഥ എന്നു വിളിക്കാന്‍ സംശയമൊന്നുമില്ല. ‘ലൈലാക്കുല്‍സു’. പി.ജിംഷാര്‍. ഡിസി ബുക്സ്. വില 162 രൂപ.