Untitled design 2026 06 09T113537.703

തൃശൂരിൽ വില്ലടത്ത് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. വിൽവട്ടം, നടത്തറ , പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് മിന്നൽ ചുഴലിയടിച്ചത്. അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിങ്ങിൽ 4 തേക്കുമരങ്ങളാണ് കടപുഴകി വീണത്. ഓട്ടോ ഡ്രൈവർമാരും അധ്യാപകരും കുട്ടികളെ തൊട്ടടുത്ത വീടുകളിലേക്കും മറ്റും എത്തിച്ചത് കൊണ്ടാണ് അപകടം ഒഴിവായത്. ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ മരങ്ങൾ റോഡിലേക്ക് വീണതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *